ചരക്കുവാഹനങ്ങൾക്ക് ടാറ്റാ മോട്ടോഴ്സിന്റെ സൗജന്യ ചെക്കപ്പ്
12:15 AM Oct 23, 2018 | Deepika.com
മുംബൈ: വാണിജ്യ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഇന്ന് നാഷണൽ കസ്റ്റമർ കെയർ ഡേ ആചരിക്കുന്നു. ടാറ്റയ്ക്ക് ആദ്യത്തെ ഉപയോക്താവിനെ ലഭിച്ചതിന്റെ സ്മരണാർഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിോടനുബന്ധിച്ച് ദേശീയതലത്തിൽ "ഗ്രാഹക് സേവാ മഹോത്സവ്' എന്ന പേരിൽ സൗജന്യ സർവീസ് ക്യാന്പ് നടത്തും. ഇന്നു മുതൽ 29 വരെ രാജ്യത്തുടനീളമുള്ള ടാറ്റാ മോട്ടോഴ്സ് വർക്ക്ഷോപ്പുകളിൽ സൗജന്യ സർവീസ് ലഭിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.