മക്കാവുവിലെ ചൈനീസ് പ്രതിനിധി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
12:56 AM Oct 22, 2018 | Deepika.com
ബെയ്ജിംഗ് :മക്കാവുവിലെ ചൈനയുടെ ലെയ്സൺ ഓഫീസർ ഷെംഗ് സിയാസോംഗ് കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു. അദ്ദേഹം വിഷാദരോഗിയായിരുന്നുവെന്നു ബെയ്ജിംഗ് ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു.മുൻ പോർച്ചുഗീസ് കോളനിയായ മക്കാവു ചൈനയിലെ സ്വയംഭരണ മേഖലയാണ്.