ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വടക്കുകിഴക്കൻ പ്രവിശ്യയിലെ ലിംപോപ്പോയിൽ ട്രക്ക് അപകടത്തിൽ 27 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മുൻവശത്തെ ടയർ പഞ്ചറായതോടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നുവന്ന നാല് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
22 യാത്രക്കാരുമായി ജോഹാനസ്ബർഗിലേക്കു പോവുകയായിരുന്ന മിനിബസിലാണ് ആദ്യം ഇടിച്ചത്. മിനിബസിലെ 18 യാത്രക്കാർ തൽക്ഷണം മരിച്ചു. നാലുപേർ അതിഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദക്ഷിണാഫ്രിക്കയെ സിംബാബ്വെയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ സംഗമിക്കുന്നത് ലിംപോപ്പയിലാണ്.
ട്രക്കുമായി നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു ദക്ഷിണാഫ്രിക്കയിൽ 27 മരണം
12:21 AM Oct 21, 2018 | Deepika.com