ഇസ്ലാമാബാദ്: വടക്കൻപാക്കിസ്ഥാനെ പിടിച്ചുലച്ചു ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്ലാമാബാദ്, പെഷവാർ, സ്വാത്, ബുനെർ, ഷാംഗ് മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തെത്തുടർന്നു പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ടിറങ്ങി.
വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയും ചെയ്തു. താജിക്കിസ്ഥാൻ-സിൻജിയാൻ അതിർത്തിയാണു പ്രഭവകേന്ദ്രം.
പാക്കിസ്ഥാനിൽ ഭൂചലനം, ആളപായമില്ല
12:21 AM Oct 21, 2018 | Deepika.com