ബെയ്ജിംഗ്: ചൈനീസ് സാന്പത്തിക വളർച്ച വീണ്ടും താഴെയായി. ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച 6.5 ശതമാനമായി. ജനുവരി -മാർച്ചിൽ 6.8ഉം ഏപ്രിൽ-ജൂണിൽ 6.7ഉം ശതമാനം വളർന്നതാണ്.
ഈ വർഷത്തേക്ക് ചൈനീസ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത് 6.5 ശതമാനം വളർച്ചയാണ്. വിദേശ വെല്ലുവിളികളും ആഭ്യന്തര പ്രശ്നങ്ങളും പരിഗണിക്കുന്പോൾ മോശമല്ലാത്ത വളർച്ചയാണിതെന്നു ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു.
അമേരിക്ക-ചൈന വ്യാപാര പോര് ചൈനീസ് കയറ്റുമതി ഇനിയുള്ള മാസങ്ങളിൽ കുറയാൻ ഇടയാക്കും. അതു ജിഡിപി വളർച്ചയെയും ബാധിക്കും.
ചൈനയുടെ വളർച്ച കുറഞ്ഞു
10:59 PM Oct 19, 2018 | Deepika.com