ന്യൂഡൽഹി: എസ്ബിഐ യോനോ (യു ഒൺലി നീഡ് വൺ-YONO) ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങി. ചൊവ്വാഴ്ച മുതൽ ആരംഭിച്ച ഫെസ്റ്റിവലിൽ 14 ഇ-കൊമേഴ്സ് വ്യാപാരികളുടെ മികച്ച ഫിനാൻസിംഗ് ഓപ്ഷനുകളാണ് കസ്റ്റമേഴ്സിന് ലഭ്യമാക്കുക.
ഇലക്ട്രോണിക്സ്, ഫാഷൻ, ഗിഫ്റ്റിംഗ്, ജ്വല്ലറി, ഫർണിച്ചർ, ട്രാവൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങളിലാണ് ഓഫറുകൾ ലഭിക്കുക. ഇതിനായി ആമസോൺ, ജബോംഗ്, മിന്ത്ര, കല്യാൺ, കാരറ്റ്ലേൻ, പിസിജെ, പെപ്പർഫ്രൈ, ഓയോ, ടാറ്റാ ക്ലിക്ക്, യാത്ര, ഈസ് മൈ ട്രിപ്, ഫസ്റ്റ് ക്രൈ, ഐജിപി, പേൺസ്, പെറ്റൽസ് തുടങ്ങിയ ഇ-കൊമേഴ്സ് വ്യാപാരികളുമായി എസ്ബിഐ ധാരണയായിട്ടുണ്ട്.
എസ്ബിഐയുടെ എല്ലാ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കു യോനോ ഡിസ്കൗണ്ട് കൂടാതെ 10 ശതമാനം കാഷ്ബാക്കും ലഭിക്കും. ആപ്/പ്ലേ സ്റ്റോറിലെ പ്രധാന അഞ്ച് ഫിനാൻസ് ആപ്പുകളിലൊന്നാണ് എസ്ബിഐ യോനോ.
യോനോ ഷോപ്പിംഗ് ഫെസ്റ്റിവലുമായി എസ്ബിഐ
09:55 PM Oct 17, 2018 | Deepika.com