തൃശൂർ: ഡബിൾ ഹോഴ്സിന്റെ മട്ട അരിയിൽ മായമില്ലെന്നു ലബോറട്ടറി പരിശോധനാ റിപ്പോർട്ട്. മട്ട ബ്രോക്കണ്‍ അരിയിൽ മായമുണ്ടെന്നു സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിച്ചതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി കൗണ്‍സിൽ നടത്തിയ പരിശോധനയിലാണ് ഈ ഫലം.
ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് സാന്പിളുകൾ മൈസൂരിലെ റഫറൽ ലബോറട്ടറിയിലാണു പരിശോധിച്ചത്. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിർദേശാനുസരണം നേരത്തെ തിരുവനന്തപുരത്തെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ തവിടിന്റെ അംശം കൂടുതലാണെന്നു രേഖപ്പെടുത്തിയിരുന്നു. അതിന്റെ പേരിൽ ആ ബാച്ചിലുള്ള അരി വിപണിയിൽനിന്നു പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് മൈസൂരിൽ പരിശോധനയ്ക്ക് അയയ്ക്കാൻ ഉത്തരവിട്ടത്.
മായമുണ്ടെന്നു വ്യാജ പ്രചാരണം നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നു ഡബിൾ ഹോഴ്സ് ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന മഞ്ഞിലാസ് ഫുഡ്ടെക് പ്രൈവറ്റ് ലിമിറ്റഡ് മാനേജ്മെന്റ് അറിയിച്ചു.
ഡബിൾ ഹോഴ്സിന്റെ മട്ട അരിയിൽ മായമില്ലെന്നു പരിശോധനാ ഫലം
09:55 PM Oct 17, 2018 | Deepika.com