തൃശൂർ: അയ്യായിരം രൂപയിൽ താഴെ വിലയുള്ള അഞ്ച് ഇഞ്ച് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണ്‍ ഐടെൽ അവതരിപ്പിച്ചു. എ23 എന്ന മോഡൽ അവതരിപ്പിച്ചതിനൊപ്പം 35 ദിവസത്തെ ഉത്സവകാല സമ്മാന ഓഫറുകളും പ്രഖ്യാപിച്ചു.
നവംബർ 13 വരെ തുടരുന്ന മെഗാ ഫെസ്റ്റീവ് ബൊണാൻസ ഫെസ്റ്റീവ് ഓഫറിൽ ഉപയോക്താക്കൾക്കു വൻ സമ്മാനങ്ങളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന 350 ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങളും മോട്ടോർ സൈക്കിളുകളും നേടാം. ജാക്പോട്ട് സമ്മാനം ഒരു കാറാണ്.
ഫേസ് അണ്‍ലോക്കിംഗ്, അഞ്ചിഞ്ച് ഡിസ്പ്ലേ, ആൻഡ്രോയ്ഡ് ഓറിയോ ഗോ ഒഎസ് തുടങ്ങിയവയുള്ള എ 23 മോഡലിന് 4999 രൂപയാണ് വില. എ 44 പവർ ഡുവൽ റിയർ കാമറയുള്ള ഫുൾസ്ക്രീൻ സ്മാർട്ട്ഫോണും ഐടെൽ ശ്രേണിയിലുണ്ട്. 4000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഇതിന്റെ കരുത്ത്. എ 45 സ്മാർട്ട്ഫോണും ഉടൻ വിപണിയിലെത്തും.
4,999 രൂപയ്ക്ക് ഐടെലിന്റെ പുതിയ സ്മാർട്ട് ഫോണ്‍
09:55 PM Oct 17, 2018 | Deepika.com