കോൽക്കത്ത: ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണത്തിൽ റിക്കാർഡ്കുറിച്ചു കോൽക്കത്ത മെട്രോ. 9.11 ലക്ഷം ആളുകളാണ് തിങ്കളാഴ്ച കോൽക്കത്ത മെട്രോ റെയിൽ സർവീസിൽ യാത്ര ചെയ്തത്.
മെട്രോയുടെ ചരിത്രത്തിലേ ഏറ്റവും വലിയ കളക്ഷനാണിതെന്നു കോൽക്കത്ത മെട്രോ വക്താവ് അറിയിച്ചു. ഈ വർഷം സെപ്റ്റംബർ 25ന് 8.78 ലക്ഷം പേർ യാത്ര ചെയ്തതിന്റെ റിക്കാർഡാണു തിരുത്തപ്പെട്ടത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണു കൂടുതൽ പേരും കോൽക്കത്ത മെട്രോ സർവീസ് ആശ്രയിക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിൽ കോൽക്കത്ത മെട്രോയ്ക്കു റിക്കാർഡ്
09:55 PM Oct 17, 2018 | Deepika.com