സിയാറ്റിൽ: ബിൽ ഗേസ്റ്റ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോൾ അലൻ(65) അന്തരിച്ചു. നോൺ-ഹോഡ്കിൻസ് ലിംഫോമ എന്ന കാൻസർ രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഹൃദയം തകർക്കുന്ന വിയോഗമാണിതെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു.
സിയാറ്റിലിലെ സ്കൂൾ പഠനകാലത്താണ് അലനും ബില്ലും പരിചയപ്പെടുന്നത്. 1975ൽ ഇരുവരും ചേർന്നു സ്ഥാപിച്ച മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ ടെക് കന്പനികളിലൊ ന്നായി വളർന്നു. കാൻസർ സ്ഥിരീകരിക്കപ്പെട്ട അലൻ 1982-ൽ കന്പനി വിട്ടു.
ജീവകാരുണ്യ പ്രവർത്തകൻ, കായികപ്രേമി തുടങ്ങിയ നിലയിലും അലൻ പ്രസിദ്ധനായിരുന്നു. 1986ൽ സ്ഥാപിച്ച വൾക്കൻ എന്ന കന്പനി മുഖാന്തരമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. 2020 കോടി ഡോളറിന്റെ ആസ്തിയുള്ള അലൻ ലോകത്തിലെ 46-ാമത്തെ സന്പന്നനായിരുന്നു. മൈക്രോ സോഫ്റ്റ് വിട്ടെങ്കിലും കന്പനിയിൽ അദ്ദേഹത്തിന് പത്തു കോടി ഓഹരികളുണ്ടായിരുന്നു.
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ അന്തരിച്ചു
12:05 AM Oct 17, 2018 | Deepika.com