അബൂജ: ക്രൈസ്തവവിശ്വാസം ത്യജിക്കാൻ തയാറാകാത്ത നൈജീരിയൻ പെൺകുട്ടി ലെയ ഷാരിബുവിനെ വിട്ടയയ്ക്കില്ലെന്ന് ബോക്കോ ഹറാം തീവ്രവാദികൾ.
യോബേ സംസ്ഥാനത്തെ ഡാപ്ച്ചിയിലുള്ള സ്കൂളിൽനിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 110 വിദ്യാർഥിനികളിൽ ഒരാളാണ് പതിനഞ്ചു വയസുള്ള ലെയ. മറ്റെല്ലാ പെൺകുട്ടികളെയും വിട്ടയച്ചു.
എന്നാൽ ക്രിസ്തുമതം ഉപേക്ഷിക്കാൻ തയാറാകാത്ത ലെയയെ അടിമയാക്കി സൂക്ഷിക്കുമെന്നു തീവ്രവാദികൾ വ്യക്തമാക്കി.
വിശ്വാസം ത്യജിക്കാത്ത ലെയയെ വിട്ടയയ്ക്കില്ലെന്ന് ബോക്കോ ഹറാം
12:05 AM Oct 17, 2018 | Deepika.com