വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്കു ചൈനയിലേക്കു ക്ഷണം. യുവജനവിഷയത്തിൽ വത്തിക്കാനിൽ നടക്കുന്ന സിനഡിൽ പങ്കെടുക്കുന്ന ചൈനീസ് ബിഷപ്പുമാരായ യാംഗ് ചിയാവോതിംഗും ജോസഫ് ഗുവോ ജിൻഗായിയുമാണ് ക്ഷണിച്ചത്.
ഇതാദ്യമായാണ് ചൈനയിൽനിന്നുള്ള ബിഷപ്പുമാർ ഒരു സിനഡിൽ പങ്കെടുക്കുന്നത്. കഴിഞ്ഞമാസം വത്തിക്കാനും ചൈനയും തമ്മിലുണ്ടാക്കിയ ധാരണയാണ് ഇതിനു വഴിയൊരുക്കിയത്.
ധാരണ പ്രകാരം സഭയുടെ അനുമതിയില്ലാതെ ചൈനീസ് സർക്കാർ വാഴിച്ച എട്ട് ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ തിരിച്ചെടുത്തിരുന്നു. ഇതിലൊരാളാണ് ജോസഫ് ഗുവോ.
മാർപാപ്പയെ ചൈനയിലേക്കു ക്ഷണിച്ച് ബിഷപ്പുമാർ
12:05 AM Oct 17, 2018 | Deepika.com