ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ നീലച്ചിത്രനടി സ്റ്റോമി ഡാനിയൽസ്(സ്റ്റെഫാനി ക്ലിഫോർഡ്) നല്കിയ കേസുകളിലൊന്ന് ലോസ് ആഞ്ചലസിലെ ഡിസ്ട്രിക്ട് കോടതി തള്ളി.
പതിറ്റാണ്ടുമുന്‍പ് താനും ട്രംപുമായി ഉണ്ടായിരുന്ന ബന്ധം പുറത്തുവിടാതിരിക്കാൻ ഭീഷണിയുണ്ടായെന്ന് സ്റ്റോമി നേരത്തേ ആരോപിച്ചിരുന്നു. ഇതു വ്യാജമാണെന്നു പറഞ്ഞ് ട്രംപ് ട്വിറ്ററിൽ പരിഹാസ പോസ്റ്റിട്ടു. ട്വീറ്റിനെതിരേയാണ് സ്റ്റോമി കോടതിയിലെത്തിയത്.
ട്രംപിന്റെ ട്വീറ്റ് അമേരിക്കൻ രാഷ്ട്രീയത്തിൽ പതിവുള്ള വാചകമടി മാത്രമാണെന്നു പറഞ്ഞാണ് ജഡ്ജി ജയിംസ് ഒട്ടേരോ കേസ് തള്ളിയത്. ട്രംപിനു വക്കീൽ ഫീസ് നല്‍കാനും നിർദേശിച്ചിട്ടുണ്ട്.
സ്റ്റോമിക്കെതിരായ പൂർണവിജയമാണിതെന്ന് ട്രംപിന്റെ അഭിഭാഷകൻ ചാൾസ് ഡാർഡർ പ്രതികരിച്ചു. സ്റ്റോമിയുടെ അഭിഭാഷകൻ അപ്പീൽ നല്കി.
ബന്ധം പുറത്തു പറയാതിരിക്കാൻ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് തനിക്ക് പണം നല്‍കിയെന്നാരോപിച്ച് സ്റ്റോമി ഡാനിയൽ നല്കിയ മറ്റൊരു കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
ട്രംപിനു ജയം; സ്റ്റോമി ഡാനിയലിന്റെ അപകീർത്തിക്കേസ് തള്ളി
12:05 AM Oct 17, 2018 | Deepika.com