വാഷിംഗ്ടൺ ഡിസി: എച്ച്1ബി വീസ കാലാവധി മൂന്നു വർഷത്തിൽ താഴെയായി കുറയ്ക്കുന്നുവെന്ന് ആരോപിച്ച് യുഎസ് കുടിയേറ്റവകുപ്പിനെതിരേ കോടതിയിൽ ഹർജി. ഇന്ത്യൻ വംശജരായ അമേരിക്കക്കാർ നടത്തുന്ന ഐടി കന്പനികളുടെ സംഘടനയായ ഐടി സെർവ് അലയൻസ് ആണ് പരാതിക്കാർ.
സാങ്കേതിക പരിജ്ഞാനം കൂടുതൽ വേണ്ട ജോലിക്കാണ് എച്ച്1 ബി വീസ അനുവദിക്കുന്നത്. മൂന്നു മുതൽ ആറു വരെ വർഷമാണ് സാധാരണ വീസക്കാലാവധി. ഇത് മൂന്നു വർഷത്തിൽ താഴെയായി കുറയ്ക്കുകയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
എച്ച്1ബി വീസ കാലാവധി കുറയ്ക്കുന്നതിനെതിരേ ഹർജി
12:05 AM Oct 17, 2018 | Deepika.com