ഡമാസ്കസ്: ജോർദാനുമായും ഇസ്രയേലുമായും ഉള്ള അതിർത്തികൾ സിറിയ വർഷങ്ങൾക്കുശേഷം വീണ്ടും തുറന്നു. ഇസ്രയേൽ കയ്യടക്കിവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിലെ അതിർത്തിയാണു തുറന്നത്. ജോർദാനുമായുള്ള നസീബ് അതിർത്തിയും.
വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്ന സിറിയയുടെ സാന്പത്തികനില മെച്ചപ്പെടുത്താൻ ഇതു സഹായിക്കും.
വിമതരുടെ നിയന്ത്രണത്തിലായിരുന്ന നസീബ് അടുത്തിടെയാണ് സിറിയൻ സേന തിരിച്ചുപിടിച്ചത്. 2015ലാണ് വിമതർ ഇത് നിയന്ത്രണത്തിലാക്കിയത്.
ജോർദാൻ, ഇസ്രേലി അതിർത്തികൾ സിറിയ വീണ്ടും തുറന്നു
12:05 AM Oct 17, 2018 | Deepika.com