മുംബൈ: നൂറു വയസിന്റെ നിറവിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. 100-ാം ജന്മദിനത്തോടനുബന്ധിച്ച് 12 മാസത്തിനുള്ളിൽ 50 പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
1918ലാണ് ഭക്ഷ്യോത്പന്നരംഗത്തേക്ക് കമ്പനി ചുവടുവച്ചത്. ക്രോയ്സന്റ്സ്, ക്രീം വാഫേഴ്സ്, നിലവിൽ പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ പരിഷ്കരിച്ച പതിപ്പുകൾ എന്നിവ അവതരിപ്പിക്കാനാണ് തീരുമാനം. പാലിന്റെ മൂല്യവർധിത ഉത്പന്നങ്ങളും ബ്രിട്ടാനിയയുടെ പദ്ധതിയിലുണ്ട്. 20 വർഷത്തിനുശേഷം കമ്പനിയുടെ ലോഗോ മാറ്റുകയും ചെയ്തിട്ടുണ്ട്.
നൂറിന്റെ നിറവിൽ ബ്രിട്ടാനിയ
10:56 PM Oct 16, 2018 | Deepika.com