പ്രളയം: ഫ്രാൻസിൽ 13 മരണം
12:01 AM Oct 16, 2018 | Deepika.com
പാരീസ്: തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ ഒൗഡി മേഖലയിൽ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 13 പേർ മരിച്ചു. രണ്ടുമാസത്തിൽ പെയ്യേണ്ട മഴയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തത്. ഔഡി നദിയിൽ ഒരു കന്യാസ്ത്രീ ഒഴുക്കിൽപ്പെട്ടു മരിച്ചെന്ന് പ്രാദേശിക ബിഎഫ്എം ടിവി അറിയിച്ചു.നിരവധിപ്പേർ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ അഭയം തേടി. മരിച്ച 13 പേരിൽ ഒന്‍പതുപേരും ഔഡിയിലെ ട്രെബെസ് പട്ടണവാസികളാണ്.ട്രെബെസിൽ പ്രളയജലം 23 അടിവരെ ഉയർന്നു.