കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് 50,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോണ്‍ ഇന്ത്യ അവകാശപ്പെട്ടു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വർധനയാണിത്. ആമസോണ്‍ ഫുൾഫിൽമെന്റ് സെന്ററുകൾ, ഡെലിവറി നെറ്റ്വർക്കുകൾ, തരംതിരിക്കൽ കേന്ദ്രങ്ങൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് സീസണൽ അസോസിയേറ്റുകളായി 50,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ആമസോൺ സൃഷ്ടിച്ചത് 50,000 തൊഴിലുകൾ
11:04 PM Oct 15, 2018 | Deepika.com