കൊച്ചി: യൂറോപ്യൻ ഓട്ടോമോട്ടീവ് ബ്രാൻഡായ റെനോ കാപ്ചർ 50ലേറെ പ്രീമിയം ഘടകങ്ങളുമായി വിപണിയിലെത്തി. ഉത്സവകാലം പ്രമാണിച്ച് 81,000 രൂപയുടെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റേഡിയന്റ് റെഡ് എന്ന നിറവും കാപ്ചർ ശ്രേണിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പ്രൊജക്ടർ ഹെഡ്ലാന്പുകൾ, സി ആകൃതിയിലുള്ള സഫയർ എൽഇഡി ഡിആർഎലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ കൂളിംഗ് വെന്റുകൾ, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, റിമോട്ട് സെൻട്രൽ ലോക്കിംഗ്, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, ഡുവൽ എയർബാഗ്, ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ് തുടങ്ങി 50ലേറെ പ്രീമിയം ഘടകങ്ങളാണ് റെനോ കാപ്ചർ എസ്യുവിയിലുള്ളത്.
വില: 10 ലക്ഷം രൂപ മുതല്‍.
നിരവധി മാറ്റങ്ങളുമായി റെനോ കാപ്ചർ വിപണിയിൽ
11:04 PM Oct 15, 2018 | Deepika.com