തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ ഡയറക്ട് സെല്ലിംഗ് അസോസിയേഷൻ (ഐഡിഎസ്എ) 3.72 കോടി രൂപയുടെ പാക്കേജ് കൈമാറി. പണവും പുനരധിവാസ സാമഗ്രികളും ഉൾപ്പെടുന്നതാണ് പാക്കേജ്.
ഐഡിഎസ്എയിൽ അംഗത്വമുള്ള, ഡയറക്ട് സെല്ലിംഗ് കമ്പനികളിൽനിന്നു സമാഹരിച്ചതാണ് പണവും ഉത്പന്നങ്ങളും. എൻജിഒകളുടേയും ജീവനക്കാരുടേയും സഹകരണത്തോടെ ഡയറക്ട് സെല്ലിംഗ് കമ്പനികൾ നേരത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പുതപ്പുകൾ, അടുക്കള ഉപകരണങ്ങൾ, ടവലുകൾ, ടൂത്ത് ബ്രഷ്, പായകൾ എന്നിവയെല്ലാം ഉത്പന്നങ്ങളിൽ ഉൾപ്പെടും. ചില കമ്പനികൾ നേരത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളും നല്കിയിട്ടുണ്ട്. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് ഐഡിഎസ്എ ചെയർമാൻ വിവേക് കട്ടോച്ച് പറഞ്ഞു.
ദുരിതാശ്വാസ നിധി: ഐഡിഎസ്എ 3.72 കോടി രൂപയുടെ പാക്കേജ് കൈമാറി
11:04 PM Oct 15, 2018 | Deepika.com