ടെക്സസ്: ജന്മദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ യുഎസിൽ നാലുപേർ കൊല്ലപ്പെട്ടു. ഒരാൾക്കു പരിക്കേറ്റു. സൗത്ത് ടെക്സസിലെ ടാഫ്റ്റിലാണ് സംഭവം.
ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നു ടെക്സസ് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. പരിക്കേറ്റയാളെ കോർപസ് ക്രിസ്റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതേവരെ പുറത്തുവിട്ടില്ല. വെടിയുതിർത്തവർ രക്ഷപ്പെട്ടതായാണു റിപ്പോർട്ട്.
പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്; യുഎസിൽ നാലു പേർ കൊല്ലപ്പെട്ടു
12:24 AM Oct 15, 2018 | Deepika.com