വാഷിംഗ്ടൺ ഡിസി: യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ട്രംപ് ഭരണകൂടത്തിൽനിന്നു രാജിവച്ചേക്കും. പ്രസിഡന്റ് ട്രംപ് തന്നെയാണ് സിബിഎസ് ടിവി ഇന്റർവ്യൂവിൽ ഇതു സംബന്ധിച്ചു സൂചന നൽകിയത്.
മാറ്റിസ് പോകണമെന്നാണോ ആഗ്രഹമെന്ന ചോദ്യത്തിന് പോയേക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി. മാറ്റിസ് ഒരു തരം ഡെമോക്രാറ്റാണെന്നും ട്രംപ് ആരോപിച്ചു. മാറ്റിസുമായി തനിക്കു നല്ല ബന്ധമാണുള്ളത്. എന്നാൽ അദ്ദേഹം പോയേക്കും. കുറെ കഴിയുന്പോൾ എല്ലാവരും പോകും- ട്രംപ് പറഞ്ഞു.
കാബിനറ്റിൽ അഴിച്ചുപണിക്ക് തനിക്ക് അവകാശമുണ്ടെന്നു ട്രംപ് പറഞ്ഞു. പുറത്തു പലരും നില്പുണ്ട്. അവർ കാബിനറ്റിൽ വരുന്നത് വൻ മാറ്റങ്ങളുണ്ടാക്കും. നിലവിൽ കാബിനറ്റിലുള്ള ചിലരുടെ കാര്യത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രതിരോധ സെക്രട്ടറി മാറ്റിസ് പുറത്തേക്ക്
12:24 AM Oct 15, 2018 | Deepika.com