മൊബൈൽ-അക്കൗണ്ട് ബന്ധനം ഉണ്ടെങ്കിൽ മാത്രം ഇന്‍റർനെറ്റ് ബാങ്കിംഗ്

11:22 PM Oct 13, 2018 | Deepika.com
മും​ബൈ: ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ). ക​ഴി​വ​തും വേ​ഗം മൊ​ബൈ​ൽ ന​ന്പ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​സ്ബി​ഐ വൈ​ബ്സൈ​റ്റി​ൽ പ​റ​യു​ന്ന​ത്. ന​വം​ബ​ർ 30നു മു​ന്പു ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ​ക്ക് ഡി​സം​ബ​ർ ഒ​ന്നുമു​ത​ൽ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു. ഏ​തെ​ങ്കി​ലും എ​സ്ബി​ഐ ബ്രാ​ഞ്ച് വ​ഴി ഈ ​ബ​ന്ധ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും.