ന്യൂഡൽഹി: ആഭ്യന്തര ഇന്ധനവിപണിയിൽ ഡീസലിന്റെ വില്പന കുറഞ്ഞു. പത്തു മാസത്തിനിടെ ആദ്യമായാണ് ഡീസലിന്റെ വില്പന കുറഞ്ഞത്. അതേസമയം, നാലു മാസത്തിനിടെ ആദ്യമായി പെട്രോൾ വില്പനയിൽ വർധനയും രേഖപ്പെടുത്തി.
ഇന്ധനവിലയിലുണ്ടായ വർധനയെത്തുടർന്നാണ് ഡീസൽ വില്പനയിലെ കുറവെന്ന് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) പെട്രോളിയം മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രൂപയുടെ വിനിമയനിരക്ക് കുത്തനെ ഇടിഞ്ഞതും ക്രൂഡിന്റെ വില ഉയർന്നതും ഇന്ത്യൻ വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് വിലവർധനയുണ്ടാക്കി. ഡീസൽ ഉപയോഗം കുറഞ്ഞത് വ്യവസായ വളർച്ച കുറഞ്ഞതിന്റെ സൂചനയാണു നല്കുന്നത്.
ഡീസൽ വില്പന കുറഞ്ഞു
11:22 PM Oct 13, 2018 | Deepika.com