പിക് ബോത്ത അന്തരിച്ചു
12:41 AM Oct 13, 2018 | Deepika.com
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രി ക്കയിലെ അപ്പാർത്തീഡ്( വർണവിവേചന) ഭരണകൂടത്തിലെ ഒടുവിലത്തെ വിദേശകാര്യമന്ത്രിയായിരുന്ന പിക് ബോത്ത (86) അന്തരിച്ചു. വെള്ളക്കാരുടെ ഭരണം അവസാനിപ്പിച്ച് 1994ൽ നെൽസൺ മണ്ഡേലയുടെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ കുറേക്കാലം ഊർജവകുപ്പുമന്ത്രിയായി ബോത്ത സേവനം അനുഷ്ഠിച്ചു.