ന്യൂഡൽഹി: വ്യവസായ ഉത്പാദനവളർച്ച ഓഗസ്റ്റിൽ കുറവായി. ചില്ലറവിലകൾ ആധാരമാക്കിയുള്ള സെപ്റ്റംബറിലെ വിലക്കയറ്റം ചെറിയ ഉയർച്ച കാണിച്ചു. വ്യവസായ ഉത്പാദനസൂചിക (ഐഐപി) ഓഗസ്റ്റിൽ 4.3 ശതമാനമേ കൂടിയുള്ളൂ. ജൂലൈയിൽ 6.5-ഉം ജൂണിൽ 6.9-ഉം ശതമാനം വർധയുണ്ടായിരുന്നതാണ്.
ഖനനത്തിൽ 0.4 ശതമാനം ഇടിവുണ്ടായി. ഫാക്ടറി ഉത്പാദനം 4.6 ശതമാനമേ കൂടിയുള്ളൂ. വൈദ്യുതി ഉത്പാദനം 7.6 ശതമാനം വർധിച്ചു.ചില്ലറവിലക്കയറ്റം (സിപിഐ) തലേമാസത്തെ അപേക്ഷിച്ചു നേരിയ തോതിൽ കൂടിയപ്പോൾ തലേവർഷത്തെ അപേക്ഷിച്ചു കാര്യമായി വർധിച്ചു. ഓഗസ്റ്റിൽ 3.69 ശതമാനവും കഴിഞ്ഞവർഷം സെപ്റ്റംബറിൽ 3.28 ശതമാനവുമായിരുന്നു ചില്ലറവിലക്കയറ്റം.
പച്ചക്കറി, പയർവർഗങ്ങൾ, പഞ്ചസാര തുടങ്ങിയവയ്ക്ക് വില കുറഞ്ഞു. ഇന്ധനം, വെളിച്ചം എന്നിവയ്ക്ക് 8.47 ശതമാനം വർധനയുണ്ട്. വസ്ത്രം, പാദരക്ഷ എന്നിവയുടെ വിലവർധന 4.64 ശതമാനംവരും. യാത്ര, ആരോഗ്യസേവനം എന്നിവയ്ക്കും ചെലവ് കൂടി.
വ്യവസായവളർച്ച താണു; വില കൂടി
12:40 AM Oct 13, 2018 | Deepika.com