ന്യൂഡൽഹി: ഡൊമൈൻ സർവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത രണ്ടു ദിവസങ്ങളിൽ ലോകവ്യാപകമായി ഇന്റർെനെറ്റ് ഉപയോഗത്തിൽ തടസം നേരിടാൻ സാധ്യതയുള്ളതായി പ്രചാരണം വ്യാപകം. ഡൊമൈൻ നെയിം സിസ്റ്റത്തിനു (ഡിഎൻഎസ്) സംരക്ഷണമേകുന്ന ക്രിപ്റ്റോഗ്രാഫിക് കീയിൽ മാറ്റം വരുത്തുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് ഇന്റർനെറ്റ് കോർപ്പറേഷൻ ഓഫ് അസൈൻഡ് നെയിമ്സ് ആൻഡ് നംബേഴ്സിന്റെ (ഐസിഎഎൻഎൻ) ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്നത്.
എന്നാൽ, ലോകമെന്പാടുമുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സിൽ ഇതു സംബന്ധിച്ച അറിയിപ്പ് നേരത്തെ നൽകിയിട്ടുള്ളതിനാൽ ഇന്റർനെറ്റ് ഉപയോഗത്തിൽ തടസം നേരിടാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രചാരണങ്ങളിൽ വാസ്തവമില്ലെന്നും 99 ശതമാനം ഉപയോക്താക്കൾക്കും അറ്റകുറ്റപ്പണിമൂലം പ്രശ്നമുണ്ടാകില്ലെന്നും ഐസിഎഎൻഎൻ വക്താവ് അറിയിച്ചു.
സർവറിൽ അറ്റകുറ്റപ്പണി: ഇന്റർനെറ്റ് മുടങ്ങുമെന്നു പ്രചാരണം
12:40 AM Oct 13, 2018 | Deepika.com