കോഴിക്കോട്ട് എസ്ബിഐ വെൽത്ത് ഹബ് ആരംഭിച്ചു
12:40 AM Oct 13, 2018 | Deepika.com
തിരുവനന്തപുരം: കോഴിക്കോട്-കണ്ണൂർ റോഡിലെ തവോട് പ്ലേസിൽ ഭാരതീയ സ്റ്റേറ്റ് ബാങ്ക് എസ്ബിഐ വെൽത്ത് ഹബ് ആരംഭിച്ചു. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എസ്.വെങ്കിടരാമൻ ഹബ് ഉദ്ഘാടനം ചെയ്തു. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ മുംബൈ കോർപറേറ്റ് സെന്ററിലെ വെൽത്ത് ബിസിനസ് യൂണിറ്റ് ചീഫ് ജനറൽ മാനേജർ ഗിരിധര കിനി, നെറ്റ് വർക്ക് ജനറൽ മാനേജർ റുമാദേ തുടങ്ങിയവർ സംബന്ധിച്ചു.