ഞാനും ഭീഷണിക്കിര: മെലാനിയ
01:00 AM Oct 12, 2018 | Deepika.com
വാഷിംഗ്ടൺ ഡിസി: ലോകത്ത് ഏറ്റവും കൂടുതൽ ഭീഷണിക്കിരയായ വ്യക്തി താനാണെന്ന് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്. ഓൺലൈൻ ഭീഷണികൾക്കെതിരേ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആഫ്രിക്കൻ പര്യടനം നടത്തവേ എബിസി ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കീഴിൽ ജോലി ചെയ്യുന്ന പലരിലും തനിക്കു വിശ്വാസമില്ലെന്നും മെലാനിയ കൂട്ടിച്ചേർത്തു.