ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വേർ സർവീസ് കയറ്റുമതി കന്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) റിക്കാർഡ് ലാഭം. സെപ്റ്റംബർ ത്രൈമാസത്തിലെ കന്പനി റിസൾട്ട് പ്രതീക്ഷകൾക്കൊപ്പം വന്നു.
അറ്റാദായം 6446 കോടി രൂപയിൽനിന്ന് 7901 കോടി രൂപയായി. രൂപയുടെ വിലയിടിവാണ് സഹായകമായതെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് ഗോപിനാഥൻ പറഞ്ഞു. മൊത്തം വിറ്റുവരവ് 20.7 ശതമാനം വർധിച്ച് 36,854 കോടി രൂപയായി.
ടിസിഎസിന് റിക്കാർഡ് ലാഭം
12:46 AM Oct 12, 2018 | Deepika.com