ലണ്ടൻ: ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക മന്ത്രിയെ നിയമിച്ചുകൊണ്ടു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഉത്തരവു പുറപ്പെടുവിച്ചു.
നിലവിൽ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന ജാക്കി ഡോയിൽ പ്രൈസിനാണു പുതിയ വകുപ്പിന്റെയും ചുമതല. ലണ്ടനിൽ ആരംഭിച്ച പ്രഥമ ലോക മാനസികാരോഗ്യ ഉച്ചകോടിയിലാണ് തെരേസാ മേ പ്രഖ്യാപനം നടത്തിയത്. 50 രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്നുണ്ട്. സൗജന്യ കൗൺസലിംഗ് സേവനം നടത്തുന്ന സമരിറ്റൻ ചാരിറ്റിക്ക് 24 ലക്ഷം ഡോളറിന്റെ ഫണ്ടും മേ വാഗ്ദാനം ചെയ്തു.
ആത്മഹത്യ തടയാൻ മന്ത്രിയെ നിയമിച്ച് ബ്രിട്ടൻ
12:29 AM Oct 11, 2018 | Deepika.com