ന്യൂഡൽഹി: ഫണ്ട് പ്രശ്നത്തെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്താനാവാതെ ജെറ്റ് എയർവേസിന്റെ രണ്ടു വിമാനങ്ങൾ സർവീസ് നിർത്തി. വൈഡ് ബോഡി വിമാനങ്ങളായ ബോയിംഹ് 777-300 ഇആർ, എയർബസ് എ330-300 എന്നിവയാണ് എൻജിൻ, മറ്റു സ്പെയർ പാർട്സ് എന്നിവ മാറുന്നതിന് ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ സർവീസ് അവസാനിപ്പിച്ചത്.
ബോയിംഗ് വിമാനം പത്തു ദിവസമായും എയർബസ് വിമാനം ഒരാഴ്ചയായും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ "വിശ്രമ'ത്തിലാണ്. ഇത്തരത്തിൽ സർവീസ് നിർത്തിയ വിമാനങ്ങളെ ക്രിസ്മസ് ട്രീ എന്നാണ് വ്യോമഗതാഗത ഭാഷയിൽ പറയാറ്. അതായത്, നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ ഏതെങ്കിലും ഭാഗം മാറേണ്ടിവന്നാൽ സർവീസ് അവസാനിപ്പിച്ച വിമാനത്തിൽനിന്ന് എടുക്കുകയാണ് പതിവ്. ഇനി ഈ വിമാനങ്ങളുടെ ഗതിയും അതാകും.
അറ്റകുറ്റപ്പണികൾക്കു ഫണ്ടില്ല: ജെറ്റ് എയർവേസിന്റെ രണ്ടു വിമാനങ്ങൾ സർവീസ് നിർത്തി
12:17 AM Oct 11, 2018 | Deepika.com