കോഴിക്കോട്: സംസ്ഥാനത്തെ ചെറുകിട ഫര്‍ണിച്ചർ ഉത്പാദകര്‍ക്കും വ്യാപാരികള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് പോളിസിയുമായി ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ഫയർ അസോസിയേഷന്. 12 ലക്ഷം രൂപയുടെ ഇൻഷ്വറന്‍സ് പോളിസിയാണ് നല്‍കുക. പ്രളയകാലത്തുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്തുടനീളം 1500 പേരെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്യും. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച ഫര്‍ണിച്ചര്‍ വ്യാപാരികള്‍ക്കും നിര്‍മാതാക്കള്‍ക്കും 15നു സഹായധനം നല്‍കും. ഇന്‍ഷ്വറന്‍സ് പോളിസി ആവശ്യമുള്ളവർ 9847334400 എന്ന നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ റാഫി ദേവസി, കെ. ബാബുരാജ്, സാജിദ്, പി. പ്രസീദ് കുമാർ എന്നിവർ പങ്കെടുത്തു.
ഫര്‍ണിച്ചര്‍ ഉത്പാദകര്‍ക്കും വ്യാപാരികള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ്
12:17 AM Oct 11, 2018 | Deepika.com