തൃശൂർ: കേരളത്തിനു വ്യത്യസ്തമായൊരു ഡിസ്കൗണ്ട് സെയിൽ സമ്മാനിച്ച് കല്യാണ് സിൽക്സ്. സോളിഡാരിറ്റി സെയിൽ എന്ന പേരിൽ കല്യാണ് സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ ആരംഭിച്ച ഡിസ്കൗണ്ട് മേളയിലൂടെ ഈ വർഷത്തെ ഏറ്റവും പുതിയ വസ്ത്രശ്രേണികൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. 31 വരെയാണ് ഡിസ്കൗണ്ട് സെയിൽ.
ഇന്ത്യയിലെ പ്രമുഖ മില്ലുകളിൽനിന്നു നേരിട്ടു ശേഖരിച്ച വസ്ത്രശ്രേണികൾ ഏതാണ്ട് അതേ വിലയിൽതന്നെയാണ് സോളിഡാരിറ്റി സെയിലിലൂടെ കല്യാണ് സിൽക്സ് കേരളത്തിനു കൈമാറുന്നത്. ഈ ഡിസ്കൗണ്ട് സെയിൽ വമ്പിച്ച വിജയമാക്കാൻ കല്യാണ് സിൽക്സിന്റെ പ്രൊഡക്ഷൻ യൂണിറ്റുകളും നെയ്ത്തുശാലകളും ഡിസൈനിംഗ് സെന്ററുകളുമെല്ലാം കഴിഞ്ഞ ഒരു മാസമായി ഇടതടവില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നുവെന്ന് കല്യാണ് സിൽക്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
സോളിഡാരിറ്റി സെയിലുമായി കല്യാൺ സിൽക്സ്
12:22 AM Oct 10, 2018 | Deepika.com