മുംബൈ: 16 പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ഹെക്സയുടെ പുതിയ വേരിയന്റ് ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ചു. ടാറ്റയുടെ പ്രീമിയം വാഹനമായ ഹെക്സയുടെ എക്സ്എം പ്ലസ് വേരിയന്റാണ് അവതരിപ്പിച്ചത്. കാമറയോടുകൂടിയ റിവേഴ്സ് പാർക്കിംഗ് സെൻസർ, ലൈറ്റ് സെൻസിംഗ് ഹെഡ് ലാന്പ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ-ഫോൾഡബിൾ ഒൗട്ട്സൈഡ് മിററുകൾ എന്നിവ പ്രധാന പുതിയ ഫീച്ചറുകളായി അവതരിപ്പിച്ച വാഹനത്തിന് 15.27 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ഹെക്സയിൽ കമ്പനി നല്കിയിരിക്കുന്ന പ്രീമിയം ഓൾ ബ്ലാക്ക് സ്പോർട്ടി ഇന്റീരിയർ, 8 കളർ ആംബിയന്റ് മൂഡ് ലൈറ്റിംഗ് തുടങ്ങിയവ എക്സ്എം പ്ലസിൽ നിലനിർത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടുത്തിയും വാഹനം ലഭ്യമാകും. ടാറ്റാ മോട്ടോഴ്സ് ജനുവിൻ ആക്സസറീസ് വഴി രണ്ടു വർഷത്തെ വാറന്റിയും ഈ സൺറൂഫിന് കമ്പനി നല്കുന്നു. മറ്റ് ഇന്റീരിയർ ഭാഗങ്ങളും ആവശ്യാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
ടാറ്റ ഹെക്സയുടെ പുതിയ വേരിയന്റ് അവതരിപ്പിച്ചു
12:32 AM Oct 09, 2018 | Deepika.com