ബംഗളൂരു: നാളെ മുതൽ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുന്ന മൊബൈൽ ഫോണുകൾക്ക് ഇൻഷ്വറൻസ് പദ്ധതി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഫ്ലിപ്കാർട്ടും ബജാജ് അലിയൻസ് ജനറൽ ഇൻഷ്വറൻസുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഇൻഷ്വറൻസ് പരിരക്ഷ.
ഉപകരണത്തിനു കേടുപറ്റിയാൽ ഫ്രീ പിക്കപ്, സർവീസ്, മടക്കിനല്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ടാകും. ദീപാവലിയോടനുബന്ധിച്ച് ബിഗ് ബില്യൺ ഡെയ്സ് എന്ന പേരിൽ നാളെമുതൽ തുടങ്ങുന്ന വില്പനയിലാണ് ഇൻഷ്വറൻസ് പദ്ധതിയും അവതരിപ്പിക്കുന്നത്.
ഫ്ലിപ്കാർട്ടിലൂടെ വാങ്ങുന്ന മൊബൈലുകൾക്ക് ഇൻഷ്വറൻസ്
12:32 AM Oct 09, 2018 | Deepika.com