റോം: യൂറോപ്യൻ യൂണിയൻ നേതാക്കൾ യൂറോപ്പിനെ നശിപ്പിക്കുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ സൽവീനി ആരോപിച്ചു.
യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റ് ജങ്കറും സാന്പത്തികകാര്യ കമ്മീഷണർ മോസ്കോവിചിയും ചേർന്ന് യൂറോപ്പിനെയും ഇറ്റലിയെയും നശിപ്പിച്ചു. യൂറോപ്പിനെ മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. മേയിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നും സൽവീനി പറഞ്ഞു.
ഇയു നേതാക്കൾ യൂറോപ്പിനെ തകർക്കുന്നു: സൽവീനി
01:50 AM Oct 06, 2018 | Deepika.com