ഇസ്ലാമാബാദ്: യുഎസിലെ മുൻ പാക് സ്ഥാനപതി ഹുസൈൻ ഹഖാനിക്ക് ഇസ്ലാമാബാദ് കോടതി സ്ഥിരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മെമ്മോഗേറ്റ് വിവാദത്തിൽ കുടുങ്ങിയ ഹഖാനി 20ലക്ഷം ഡോളർ വെട്ടിച്ചെന്നാണ് ആരോപണം.
അബോട്ടാബാദിൽ റെയ്ഡ് നടത്തിയ യുഎസ് മറീനുകൾ ഉസാമ ബിൻ ലാദനെ കൊലപ്പെടുത്തിയതിനു പിന്നാലെ പാക് സൈന്യവും സിവിലിയൻ സർക്കാരും തമ്മിലുണ്ടായ ഉരസലിന്റെ പശ്ചാത്തലത്തിലാണ് മെമ്മോഗേറ്റിന്റെ ഉദ്ഭവം. സിവിലിയൻ സർക്കാരിനെ അട്ടിമറിക്കാൻ സൈന്യം ശ്രമിച്ചേക്കുമെന്നും ഇതു തടയാൻ യുഎസ് സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഹഖാനി തയാറാക്കിയ മെമ്മോ യുഎസ് അഡ്മിറൽ മൈക്ക് മുള്ളന്‍ അയച്ചു. അന്നത്തെ പാക് പ്രസിഡന്റ് സർദാരിയുടെ നിർദേശപ്രകാരമാണു ഹഖാനി മെമ്മോ തയാറാക്കിയതെന്നാണ് ആരോപണം.
യുഎസിലെ മുൻ പാക് സ്ഥാനപതി ഹഖാനിക്ക് അറസ്റ്റ് വാറന്റ്
01:50 AM Oct 06, 2018 | Deepika.com