നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല

10:47 PM Oct 05, 2018 | Deepika.com
മും​ബൈ: പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം​മ​റി​ച്ച് റി​സ​ർ​വ് ബാ​ങ്ക്. പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​മെ​ന്ന് എ​ല്ലാ​വ​രും ക​രു​തി​യ​പ്പോ​ൾ യാ​തൊ​രു മാ​റ്റ​വും വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക് നീ​ങ്ങി. എ​ന്നാ​ൽ, ഇ​നി പ​ടി​പ​ടി​യാ​യി പ​ലി​ശ​നി​ര​ക്ക് കൂ​ട്ടും എ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​കാ​ല​ത്തൊ​ന്നും പ​ലി​ശ​നി​ര​ക്ക് കു​റ​യി​ല്ല എ​ന്നാ​ണ് അ​തി​ന​ർ​ഥം.

ഹ്ര​സ്വ​കാ​ല പ​ലി​ശ​യാ​യ റീ​പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​ത്തി​ൽ തു​ട​രും. ന​യ​പ​ര​മാ​യ മ​റ്റു നി​ര​ക്കു​ക​ളി​ലും മാ​റ്റ​മി​ല്ല. ക​രു​ത​ൽ പ​ണ അ​നു​പാ​ത​ത്തി​ലും മാ​റ്റ​മി​ല്ല.

ചി​ല്ല​റ വി​ല​ക്ക​യ​റ്റം 3.8-4.5 ശ​ത​മാ​നം മേ​ഖ​ല​യി​ലാ​കും മാ​ർ​ച്ച് വ​രെ എ​ന്നാ​ണു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ണ​ന​യ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​ത്. ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച 7.4 ശ​ത​മാ​ന​മാ​കു​മെ​ന്ന മു​ൻ നി​ഗ​മ​നം ബാ​ങ്ക് ആ​വ​ർ​ത്തി​ച്ചു. അ​ടു​ത്ത വ​ർ​ഷം 7.6 ശ​ത​മാ​ന​മാ​ണു വ​ള​ർ​ച്ച പ്ര​തീ​ക്ഷ.

ഇ​ന്ധ​ന​ത്തി​ന്‍റെ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​ത് വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​മെ​ന്നു ബാ​ങ്ക് ക​രു​തു​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ ധ​ന​ക​മ്മി 3.3 ശ​ത​മാ​നം എ​ന്ന പ്ര​തീ​ക്ഷ പാ​ലി​ച്ചേ​ക്കും. സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​മ്മി കൂ​ടി ചേ​ർ​ത്താ​ൽ മൊ​ത്തം ക​മ്മി 5.9 ശ​ത​മാ​ന​മാ​കും എ​ന്നു ബാ​ങ്ക് ക​ണ​ക്കാ​ക്കു​ന്നു.