24 എംപി സെൽഫി കാമറയുമായി ടെക്നോ കാമോൺ ഐ ക്ലിക്2
10:47 PM Oct 05, 2018 | Deepika.com
കൊച്ചി: ട്രാൻഷൻ ഇന്ത്യയുടെ ടെക്നോ ബ്രാൻഡ് സ്മാർട്ഫോണിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ കാമോണ് ഐ ക്ലിക് 2 വിപണിയിലെത്തി. 6.2ഇഞ്ച് എച്ച്ഡി സ്ക്രീൻ, ഫുൾവ്യൂ നോച്ച് ഡിസ്പ്ലേ, 24 എംപി എഐ സെൽഫി കാമറ, 13+5 എംപി ഡുവൽ റിയർ എഐ കാമറ, ഡുവൽ സിം, ഡുവൽ വോൾട്ടി, ആർട്ടിഫിഷൽ ഇന്റലിജൻസോടു കൂടിയ ഫേസ് അണ്‍ലോക്ക് സൗകര്യം, 8.1 ആൻഡ്രോയിഡ് ഓറിയോ ഒഎസ്, 4 ജിബി റാം, 64 ജിബി റോം, 3750 എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായി വിപണിയിലെത്തുന്ന കാമോണ് ഐ ക്ലിക് 2വിന്റെ വില 13,499 രൂപയാണ്.