വിദേശനാണ്യ ശേഖരം കുറഞ്ഞു
10:47 PM Oct 05, 2018 | Deepika.com
മുംബൈ: വിദേശനാണ്യ ശേഖരത്തിൽ ഇടിവ്. സെപ്റ്റംബർ 28 ന് 126.5 കോടി ഡോളർ കുറഞ്ഞ് 40,052 കോടി ഡോളറായി ശേഖരം. തലേ ആഴ്ച 130 കോടി ഡോളർ വർധിച്ചിരുന്നു. ഏപ്രിലിൽ 42,603 കോടി ഡോളർ ശേഖരത്തിലുണ്ടായിരുന്നതാണ്.