ന്യൂഡൽഹി: അമേരിക്കൻ ഉപരോധത്തിന് ഒരു മാസം കൂടി അവശേഷിക്കേ ഇറാനിൽനിന്നുള്ള ക്രൂഡ് ഇറക്കുമതി തുടരുമെന്ന് ഇന്ത്യ അറിയിച്ചു. നവംബറിൽ 12.5 ലക്ഷം ടണ്‍ ക്രൂഡ് ഇറക്കുമതിക്ക് ഇറാനുമായി ഇന്ത്യ കരാർ ഒപ്പിട്ടിട്ടുണ്ട്. അടുത്ത മാസം ഉപരോധം വരുന്നതോടെ ഡോളറിൽനിന്ന് മാറി രൂപ ഉപയോഗിച്ചുള്ള ഇടപാടായിരിക്കും നടത്തുക.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എന്നീ കന്പനികളാണ് അടുത്തമാസം ഇറാനിൽനിന്ന് ക്രൂഡ് ഇറക്കുമതി നടത്തുക.
ഇന്ത്യ ഇറാനിൽനിന്നു ക്രൂഡ് വാങ്ങും
10:47 PM Oct 05, 2018 | Deepika.com