വത്തിക്കാൻ സിറ്റി: ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയിൽ ഭൂകന്പത്തിനും സുനാമിക്കും ഇരയായവരെ സഹായിക്കാൻ ഒരു ലക്ഷം ഡോളർ ഫ്രാൻസിസ് മാർപാപ്പ നല്കി. ഇന്തോനേഷ്യയിലെ അപ്പസ്തോലിക് നുൺഷ്യേറ്റ് വഴിയായിരിക്കും തുക ചെലവഴിക്കുകയെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. ദുരന്തത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ നേരിട്ടവർക്കായിരിക്കും കൂടുതൽ പരിഗണന നല്കുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭൂകന്പവും സുനാമിയും ദുരിതം വിതച്ചത്. മരണസംഖ്യ 1500 ആയി ഉയർന്നുവെന്ന് ഇന്തോനേഷ്യൻ അധികൃതർ ഇന്നലെ അറിയിച്ചു. 70,000 പേരെ കാണാതായി.
സുനാമി ബാധിതർക്കായി ഒരു ലക്ഷം ഡോളർ നല്കി മാർപാപ്പ
12:05 AM Oct 05, 2018 | Deepika.com