വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അണുശക്തി വകുപ്പിലെ ഉന്നത പദവിയിലേക്ക് ഇന്ത്യൻ വംശജയായ റിത ബരൻവലിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
ഊർജവകുപ്പിനു കീഴിലുള്ള അണുശക്തി വിഭാഗത്തിൽ ഗവേഷണ, വികസന, മാനേജ്മെന്റ് ചുമതലകളുള്ള അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് റിതയെ പരിഗണിക്കുന്നത്. സെനറ്റ് നിയമം ശരിവച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാകും.
മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെറ്റീരിയൽ സയൻസിൽ ബിഎ പൂർത്തിയാക്കിയ റിത യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽനിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഗേറ്റ്വേ ഫോർ ആക്സിലറേറ്റഡ് ഇന്നവേഷൻ ഇൻ ന്യൂക്ലിയർ സംരംഭത്തിന്റെ ഡയറക്ടറായി ഇപ്പോൾ പ്രവർത്തിച്ചുവരുന്നു.
യുഎസ് അണുശക്തി വകുപ്പിന്റെ മേധാവിയായി ഇന്ത്യൻ വംശജ
12:05 AM Oct 05, 2018 | Deepika.com