ബെയ്ജിംഗ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസം എട്ടിന് ബെയ്ജിംഗ് സന്ദർശിച്ച് ഉന്നത ചൈനീസ് നേതാക്കളുമായി ചർച്ച നടത്തും.
വാണിജ്യയുദ്ധവും തെക്കൻ ചൈനാക്കടൽ സംബന്ധിച്ച പ്രശ്നങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് ആക്കംകൂട്ടിയ സാഹചര്യത്തിലാണു സന്ദർശനം എന്നതു ശ്രദ്ധേയമാണ്. ഈയിടെ തെക്കൻ ചൈനാക്കടലിൽ എത്തിയ യുഎസ് കപ്പലിനെ തുരത്താൻ ചൈന യുദ്ധക്കപ്പൽ അയച്ചത് വിവാദമായിരുന്നു. ഇതെത്തുടർന്നു യുഎസ് പ്രതിരോധ സെക്രട്ടറിയുമായുള്ള ചർച്ച ബെയ്ജിംഗ് റദ്ദാക്കി.
പോംപിയോ ചൈനയിലേക്ക്
12:05 AM Oct 05, 2018 | Deepika.com