വാഷിംഗ്ടൺ ഡിസി: വാറന്റുമായി എത്തിയ പോലീസ് സംഘത്തിലെ ഓഫീസറെ അക്രമി വെടിവച്ചുകൊന്നു.
മറ്റ് ഏഴു പോലീസുകാർക്കു വെടിയേറ്റിട്ടുമുണ്ട്. സൗത്ത് കരോളൈനയിൽ ബുധനാഴ്ചയാണു സംഭവം. കുട്ടികളെ ബന്ദികളാക്കിയ അക്രമിയെ പിടികൂടാനെത്തിയ പോലീസുകാർക്കു നേരേയാണു വെടിവയ്പുണ്ടായത്.
രണ്ടു മണിക്കൂർ ദീർഘിച്ച ഏറ്റുമുട്ടലിനൊടുവിൽ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ സുരക്ഷിതരാണ്.
യുഎസ് പോലീസ് ഒാഫീസർ വെടിയേറ്റു മരിച്ചു
12:05 AM Oct 05, 2018 | Deepika.com