ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മൾട്ടിമീഡിയ എക്സിബിഷൻ ഡൽഹിയിൽ തുടങ്ങി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ സഹമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധിയുടെ ജീവിതം അവതരിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പേരെ ആകർഷിക്കാൻ പുതിയ സാങ്കേതികവിദ്യക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി പ്രദർശനം നടത്താനും പദ്ധതിയുണ്ട്.
ഗാന്ധിയെക്കുറിച്ച് വിവിധ സാഹിത്യകാരന്മാർ രചിച്ച 11 പുസ്തകങ്ങൾ, മൂന്നു ഷോർട്ട് ഫിലിമുകൾ, ജൻ കണക്ട് എന്ന മാസിക എന്നിവയും റാത്തോട് പുറത്തിറക്കി.
മൾട്ടിമീഡിയ എക്സിബിഷൻ ഡൽഹിയിൽ തുടങ്ങി
10:45 PM Oct 04, 2018 | Deepika.com