കൊച്ചി: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാരുണ്യയാത്രയിലൂടെ സ്വരൂപിച്ച 3,11,05,699 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ എരിക്കുന്നേൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.
ദുരിതാശ്വാസനിധിയിലേക്ക് ബസുടമകൾ 3.11 കോടി രൂപ നല്കി
10:45 PM Oct 04, 2018 | Deepika.com