രൂപയുടെ ഇടിവിനു പിന്നിൽ

01:33 AM Oct 04, 2018 | Deepika.com
വാ​​​ണി​​​ജ്യ ക​​​മ്മി

രാ​​​ജ്യ​​​ത്തി​​​ന്‍റെ ഉ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി ഉ​​​ത്പ​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ വ​​​രു​​​ന്ന വി​​​ട​​​വ്. 2017-18ൽ ​​​ഇ​​​ത് 15,680 കോ​​​ടി ഡോ​​​ള​​​ർ (11.45 ല​​​ക്ഷം കോ​​​ടി രൂ​​​പ). അ​​​തി​​​നു ത​​​ലേ​​​വ​​​ർ​​​ഷം 10,850 കോ​​​ടി ഡോ​​​ള​​​ർ (7.92 ല​​​ക്ഷം കോ​​​ടി). ക്രൂ​​​ഡ് വി​​​ല വ​​​ർ​​​ധി​​​ച്ച​​​തു​​​മൂ​​​ലം ഇ​​​ക്കൊ​​​ല്ലം ഈ ​​​ക​​​മ്മി ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​കും.

ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്

ക​​​ട​​​മോ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​മോ അ​​​ല്ലാ​​​തെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദേ​​​ശ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളും ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടി​​​ൽ വ​​​രു​​​ന്നു. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​യ​​​റ്റു​​​മ​​​തി​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യും, വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​രു​​​ടെ ചെ​​​ല​​​വ്, ടൂ​​​റി​​​സ്റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ര​​​വ്, പ്ര​​​വാ​​​സി​​​ക​​​ൾ നാ​​​ട്ടി​​​ലേ​​​ക്ക​​​യ​​​യ്ക്കു​​​ന്ന​​​ത്, ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള വി​​​ദേ​​​ശി​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്ക​​​യ​​​യ്ക്കു​​​ന്ന തു​​​ക, ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ വി​​​ദേ​​​ശ​​​ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ന​​ല്കു​​​ന്ന ലാ​​​ഭ​​​വീ​​​ത​​​വും റോ​​​യ​​​ൽ​​​റ്റി​​​യും, വി​​​ദേ​​​ശ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ന​​​ല്​​​കു​​​ന്ന റോ​​​യ​​​ൽ​​​റ്റി​​​യും ലാ​​​ഭ​​​വീ​​​ത​​​വും ഒ​​​ക്കെ ഇ​​​തി​​​ൽ​​​പ്പെ​​​ടും. ഇ​​​തി​​​ന്‍റെ നീ​​​ക്കി​​​ബാ​​​ക്കി ഇ​​​ന്ത്യ​​​ക്കു സ്ഥി​​​ര​​​മാ​​​യി ക​​​മ്മി​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന(​​ജി​​​ഡി​​​പി)​​​ത്തി​​​ന്‍റെ 1.9 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി (സി​​​എ​​​ഡി). വാ​​​ണി​​​ജ്യ ക​​​മ്മി ക്ര​​​മാ​​​തീ​​​ത​​​മാ​​​യാ​​​ൽ സി​​​എ​​​ഡി മൂ​​​ന്നു​ ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യേ​​​ക്കും.

അ​​​ട​​​വു ശി​​​ഷ്ട​​​നി​​​ല

ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി നി​​​ക​​​ത്തു​​​ന്ന​​​തു മൂ​​​ല​​​ധ​​​ന ക​​​ണ​​​ക്കി​​​ലെ വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു‌ ല​​​ഭി​​​ക്കു​​​ന്ന ഗ്രാ​​​ന്‍റ്, വി​​​ദേ​​​ശ​​​വാ​​​യ്പ, വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ ഇ​​​ന്ത്യ​​​യി​​​ലെ ക​​​ന്പ​​​നി​​​ക​​​ളി​​​ലും ഓ​​​ഹ​​​രി​​​ക​​​ളി​​​ലും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന നി​​​ക്ഷേ​​​പം, പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ വി​​​ദേ​​​ശ​​​നാ​​​ണ്യ നി​​​ക്ഷേ​​​പം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു മൂ​​​ല​​​ധ​​​ന​​​ക​​​ണ​​​ക്കി​​​ലെ വ​​​ര​​​വി​​​ന​​​ങ്ങ​​​ൾ. ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടും മൂ​​​ല​​​ധ​​​ന ക​​​ണ​​​ക്കും ചേ​​​ർ​​​ത്തു​​​ക​​​ഴി​​​യു​​​ന്പോ​​​ൾ ഉ​​​ള്ള​​​താ​​​ണ് അ​​​ട​​​വു​​​ശി​​​ഷ്ട​​​നി​​​ല അ​​​ഥ​​​വാ ബാ​​​ല​​​ൻ​​​സ് ഓ​​​ഫ് പേ​​​മെ​​​ന്‍റ്. ഇ​​​തി​​​ൽ വ​​​ലി​​​യ ക​​​മ്മി വ​​​ന്നാ​​​ൽ ഐ​​​എം​​​എ​​​ഫി​​​ന്‍റെ​​​യും മ​​​റ്റും സ​​​ഹാ​​​യം തേ​​​ടേ​​​ണ്ടി​​​വ​​​രും.

ഈ ​​​വ​​​ർ​​​ഷം വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ കൂ​​​ട്ട​​​മാ​​​യി പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​റു​ മാ​​​സം കൊ​​​ണ്ട് 1200 കോ​​​ടി ഡോ​​​ള​​​ർ പി​​​ൻ​​​വ​​​ലി​​​ച്ചു. ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി ക്ര​​​മാ​​​ധി​​​കം വ​​​ർ​​​ധി​​​ക്കു​​​ക​​​യോ വി​​​ദേ​​​ശ​​​ത്തു പ​​​ലി​​​ശ കൂ​​​ടു​​​ക​​​യോ ചെ​​​യ്താ​​​ൽ പി​​​ൻ​​​വ​​​ലി​​​ക്ക​​​ൽ കൂ​​​ടും. പ്ര​​​വാ​​​സി​​​ക​​​ളും നി​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​ച്ചെ​​​ന്നു​​​വ​​​രും. അ​​​പ്പോ​​​ൾ രൂ​​​പ​​​യു​​​ടെ നി​​​ല വീ​​​ണ്ടും പ​​​രു​​​ങ്ങ​​​ലി​​​ലാ​​​കും.