കൊച്ചി: വിവോയുടെ വി ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ വിവോ വി 9 പ്രോ വിപണിയിൽ. കറുപ്പ് നിറത്തിൽ വിപണിയിലെത്തുന്ന സ്മാർട്ട്ഫോണിന്റെ വില 19,990 രൂപയാണ്. ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി 17,990 രൂപയ്ക്ക് വി 9 പ്രോ സ്വന്തമാക്കാം.
6 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീൻ, 13+2 എംപി ഡുവൽ റിയർ കാമറ, 16എം പി സെൽഫി കാമറ, 3260 എംഎഎച്ച് ബാറ്ററി. ക്വൽകോം സ്നാപ്ഡ്രാഗണ്‍ 660 എഐഇ പ്രോസസർ, ആൻഡ്രോയിഡ് 8.1 ഫണ്‍ടച്ച് 4.0 ഓപ്പറേറ്റിംഗ് സിസ്റ്റം, 6 ജിബി റാം, 64 ജിബി റോം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
വിവോ വി9 പ്രോ വിപണിയിൽ
01:33 AM Oct 04, 2018 | Deepika.com